27-11-2018 ലെ KSELB യോഗത്തിലെ പ്രധാനപ്പെട്ട  തീരുമാനങ്ങൾ 
1. Professional Diploma in Industrial Electrical Engineering (PDIEE), Professional Diploma in Computerised Instrumentation (PDCI),എന്നീ 12 മാസ കാലാവധിയുള്ള കോഴ്സുകളുടെ സിലബസ്സിൽ വയർമാൻ പരീക്ഷയ്ക്കാവശ്യമായ വിഷയങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലും ഈ രണ്ട്‌ കോഴ്സുകളും 10 മാസ ദൈർഘ്യമുള്ളതും വയർമാൻ പരീക്ഷയ്ക്ക് അനുവദിച്ചിട്ടുള്ളതുമായ "ഇലക്ട്രിക്കൽ വയർമാൻ ആൻറ് സർവീസിങ്" എന്ന കോഴ്സിന് തുല്യമാണ് എന്ന തുല്യത സർട്ടിഫിക്കറ്റ് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ, കേരള നല്കിയിട്ടുള്ളതിനാലും മേൽപ്പറഞ്ഞ രണ്ട്‌ കോഴ്സുകൾ പഠിച്ചു ജയിച്ചവരെ വയർമാൻ പരീക്ഷയ്ക്കു പങ്കെടുക്കാൻ അനുവദിക്കണമെന്ന് യോഗം തീരുമാനിച്ചു.
 
2. സി- ക്ലാസ് കോൺട്രാക്ടർമാർ ജോലി ചെയ്യുന്ന പ്രതിഷ്ഠാപനങ്ങളിൽ എർത്ത് റെസിസ്റ്റൻസ് അളക്കേണ്ടത് അനിവാര്യമായതിനാൽ, നിലവിലുള്ള ഉപകരണങ്ങളായ ഇൻസുലേഷൻ ടെസ്റ്റർ, മൾട്ടിമീറ്റർ ഇവയ്ക്കു പുറമെ   എർത്ത് ടെസ്റ്റർ കൂടി സി- ക്ലാസ്  കോൺട്രാക്ടർമാർക്ക് ഉണ്ടായിരിക്കണം എന്ന് യോഗം തീരുമാനിച്ചു.  
 
3. കരാർ പ്രകാരം ഒരു കോൺട്രാക്ടർ ജോലി ഏറ്റെടുത്ത ശേഷം ജോലി കൃത്യസമയത്തു പൂർത്തീകരിക്കാതെ വരുമ്പോൾ, പ്രതിഷ്ഠാപന ഉടമയ്ക്ക്  നിലവിലെ കോൺട്രാക്ടറെ നിയോഗിക്കുന്നതിനു മുൻ കോൺട്രാക്ടറിൽ നിന്നുമുള്ള എൻ.ഒ.സി ആവശ്യമാണ്.  എന്നാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുമുള്ള 'സ്കീം അപ്പ്രൂവൽ' ലഭിക്കുന്നതിനു മുൻപാണ് കോൺട്രാക്ടറെ മാറ്റുന്നതെങ്കിൽ മുൻ കോൺട്രാക്ടറിൽ നിന്നുമുള്ള എൻ.ഒ.സി വാങ്ങേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.
 
4. 'ബി' ക്ലാസ് ലൈസൻസ് ഉള്ളവർക്ക് (150kW & 250kW only) 3 വർഷത്തെ എക്സ്പീരിയൻസ് (കുറഞ്ഞത് 10 വർക്ക് എങ്കിലും) ഉണ്ടെങ്കിൽ അവർക്ക് കെ.സ്.ഇ.ബി.ലിമിറ്റഡ് / ലൈസെൻസിയുടെ എൽ.റ്റി ലൈൻ വർക്കുകൾ ചെയ്യുന്നതിനുള്ള ലൈസൻസിനായി അപേക്ഷിക്കാവുന്നതും ആയത് നിലവിലുള്ള ലൈസൻസിൽ രേഖപ്പെടുത്തി നല്കാവുന്നതുമാണ് എന്ന് യോഗം തീരുമാനിച്ചു.